മാണിയൂർ :- കട്ടോളി സാംസ്കാരിക വേദിയുടെ 10-ാം വാർഷികവും പുതുവത്സരാഘോഷവും കട്ടോളി കനാൽ പാലത്തിൽ വച്ച് നടന്നു. സാമൂഹ്യ പ്രവർത്തകൻ അഡ്വ: എം.രതീഷ് ഉദ്ഘാടനം ചെയതു. സാംസ്കാരിക വേദി പ്രസിഡൻ്റ് എ.പി മനീഷ് അദ്ധ്യക്ഷത വഹിച്ചു.
കട്ടോളി 11-ാം വാർഡ് മെമ്പർ എം.പി ശൈലജ, CPIM വേശാല ലോക്കൽ കമ്മറ്റി സെക്രട്ടറി പ്രിയേഷ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. മുൻ വാർഡ് മെമ്പർ കെ.പി ചന്ദ്രനെ ചടങ്ങിൽ ആദരിച്ചു. സെക്രട്ടറി മിഥുൻ.പി സ്വാഗതവും വനിതാ വേദി പ്രസിഡൻ്റ് എ.പി ലിമ നന്ദിയും പറഞ്ഞു. തുടർന്ന് സാംസ്കാരിക വേദി വനിതാ വേദിയുടെയും കുട്ടികളുടെയും നൃത്തനൃത്യങ്ങളും കണ്ണൂർ റിഥം ഓർക്കസ്ട്ര അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.

