ചേലേരി എടക്കൈത്തോട് ബസ് സ്റ്റോപ്പിന് സമീപം കൂറ്റൻ മരം അപകടാവസ്ഥയിൽ


ചേലേരി :- ചേലേരി എടക്കൈത്തോട് ബസ് സ്റ്റോപ്പിന് സമീപം കൂറ്റൻ മരം അപകടാവസ്ഥയിൽ. എടക്കൈത്തോട് പാലത്തിനും ബസ് സ്റ്റോപ്പിനും അരികിലാണ് മരം അപകടഭീഷണിയുയർത്തി നിൽക്കുന്നത്.  ദിനംപ്രതി നിരവധി വാഹനങ്ങനും കാൽനടയാത്രക്കാരും കടന്നു പോകുന്ന റോഡരികിലാണ് ഏതു നിമിഷവും നിലം പതിക്കുമെന്ന രീതിയിൽ വലിയ മരം  നിലകൊള്ളുന്നത്. 

മരത്തിന്റെ വേരുകൾ പടർന്ന സമീപത്തെ പാലത്തിന്റെ കോൺക്രീറ്റ് പാളികൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുമുണ്ട്. മരത്തിനരികിലൂടെ വൈദ്യുതി ലൈനും കടന്നു പോകുന്നുണ്ട്. മരം പൊട്ടിവീണ് വലിയ അപകടം സംഭവിക്കുന്നത് മുൻപേ അധികൃതർ ഇടപെട്ട് മുറിച്ചുമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.




Previous Post Next Post