കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കെയർ ദിനാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച പാലിയേറ്റീവ് സംഗമം തേനും വയമ്പും പഞ്ചായത്ത് അങ്കണത്തിൽ നടന്നു.
ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അബ്ദുൾ റഹ്മാൻ കെ.വി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് എം.വി സുശീല സ്വാഗതവും പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ അധ്യക്ഷതയും വഹിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ നന്ദിനി, കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി രാജൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.വി കോമള, പാലിയേറ്റീവ് വളണ്ടിയർ കുതിരയോടൻ രാജൻ, അസിസ്റ്റൻ്റ് സെക്രട്ടറി കെ.കെ ഹുസൈൻ, HI സദാനന്ദൻ കെ.പി എന്നിവർ സംസാരിച്ചു.
