കണ്ണൂര്‍ :- മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി വി.കെ ഇബ്രാഹിം കുഞ്ഞ് അനുസമരണവും തദ്ദേശ സഭയും സംഘടിപ്പിച്ചു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ.അബ്ദുള്‍ കരീം ചേലേരി. ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികള്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചല്ലുകയും നാടിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കണമെന്നും അബ്ദുള്‍ കരീം ചേലേരി പറഞ്ഞു. ശിഹാബ് തങ്ങള്‍ സ്മാരക കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ തളിപ്പറമ്പ് നിയോജക മണ്ഡലം ജനറല്‍ സക്രട്ടറി മുസ്തഫ കോടിപ്പൊയില്‍ വിഷയാവതരണം നടത്തി. പി.പി.സി മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി.
പഞ്ചായത്ത് മുസ്ലിംലീഗ് സെക്രട്ടറി ആറ്റക്കോയ തങ്ങള്‍, പഞ്ചായത്ത് പ്രസിഡന്റ് ടി.വി ഷമീമ, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുള്‍ മജീദ്, മുന്‍ സ്ഥിര സമിതി ചെയര്‍മാര്‍ നിസാര്‍ കമ്പില്‍ എന്നിവർ സംസാരിച്ചു. ജനപ്രതിനിധികളായ പി.കെ.പി നസീര്‍ കമ്പില്‍, കെ.സി.പി ഫൗസിയ, സി.എച്ച് ഹിളര്‍ നൂഞ്ഞേരി, കെ.വി യൂസഫ് കായച്ചിറ, എ.പി നൂറുദ്ദീന്‍ ദാലില്‍,കെ.കെ ബഷീര്‍ കാരയാപ്പ്, പി.റിസ്വാന പാട്ടയം, കെ.സുമയ്യ പന്ന്യങ്കണ്ടി, പി.ഫസീല കയ്യങ്കോട് തുടങ്ങിയവർ പങ്കെടുത്തു.
