കണ്ണാടിപ്പറമ്പ് :- കണ്ണാടി കണ്ണാടിപ്പറമ്പ് സംഘടിപ്പിക്കുന്ന കണ്ണാടി പുരസാര സമർപ്പണവും, മാപ്പിള രാമായണം കണ്ടെടുത്തതിൻ്റെ 50-ാം വാർഷികവും, കണ്ണാടി 32-ാം വാർഷികാഘോഷവും, ചേലേരി പെരുമയും നാളെ ജനുവരി 10 ശനിയാഴ്‌ച വൈകുന്നേരം 4 മണിക്ക് കണ്ണൂർ മഹാത്മാ മന്ദിരത്തിൽ വെച്ച് നടക്കും. പേരോട് ഉസ്താദ്, എം.എം.വി മൊയ്‌തു കബീർ ഫൈസി ചെറുകോട്, പി.ശെൽവരാജ്, ജെയ്ക‌് സി തോമസ്, സാദിഖ് ഉളിയിൽ, സമീറ ഫിറോസ്, ഡോ. ജമീൽ അഹമ്മദ്, പി.സുരേന്ദ്രൻ മാസ്റ്റർ കൊളച്ചേരി, ആയിശ നാറാത്ത്, കെ.വി മുഹമ്മദ്, മൊടപ്പത്തി നാരായണൻ എന്നിവരെ പുരസ്‌കാരം നൽകി ആദരിക്കും.
അനിൽ കുമാർ കണ്ണാടിപ്പറമ്പിൻ്റെ അദ്ധ്യക്ഷതയിൽ സാംസ്കാരിക പ്രവർത്തകൻ കെ.എം മഖ്ബൂൽ ഉദ്ഘാടനം ചെയ്യും. കണ്ണൂർ സിറ്റി ഹെറിറ്റേജ് ഫൗണ്ടേഷൻ ഡയറക്ടർ മുഹമ്മദ് ശിഹാദ് പുരസ്ക്കാര സമർപ്പണം നടത്തും. കെ.കെ സുരേന്ദ്രൻ, എം.പുരുഷോത്തമൻ, ഇയ്യ വളപട്ടണം, സി.വി സലാം, അഡ്വ: വി.ദേവദാസ്, ഇ.വി.ജി നമ്പ്യാർ, ദാമോദരൻ കൊയിലേരിയൻ, അബ്‌ദുല്ല നാറാത്ത്, സി.വിനോദ് കണ്ണാടിപ്പറമ്പ്, കണ്ണാടി ഹംസ എന്നിവർ സംസാരിക്കും. മൊടപ്പത്തി നാരായണൻ അവതരിപ്പിക്കുന്ന ഏകപാത്ര നാടകം "പിരാന്ത്" അരങ്ങേറും.
