കണ്ണാടിപ്പറമ്പ് :- ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോളേജിൽ പി.ടി.എ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്ഥാപിച്ച വി.യു മമ്മൂട്ടി ഹാജി സ്മാരക സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു. സിംസാറുൽ ഹഖ് ഹുദവി ഉദ്ഘാടനം നിർവ്വഹിച്ചു.
സയ്യിദ് അലി ബാഅലവി തങ്ങൾ, കെ.എൻ മുസ്തഫ, അബ്ദുൽ ഖാദിർ ഹാജി എടയന്നൂർ, എം.മൊയ്തീൻ ഹാജി കമ്പിൽ,പി പി ജമാൽ,ബശീർ എടാട്ട്, ഷൗക്കത്ത് മാതോടം, ഈസാ പള്ളിപ്പറമ്പ്, ടി.പി ആലി ഹാജി,സി കെ മൊയ്തീൻ, ബനിയാസ് അബ്ദുല്ല, മുസ്തഫ ഹാജി പുതിയതെരു, എം.ഷമീർ അഞ്ചരക്കണ്ടി, കെ.പി അബൂബക്കർ ഹാജി, ദാറുൽ ഹസനാത്ത് മാനേജിംഗ് കമ്മിറ്റി ഭാരവാഹികൾ, പണ്ഡിതരും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയ സ്റ്റുഡിയോയിൽ വീഡിയോ റെക്കോർഡിംഗ്, ഓഡിയോ റെക്കോർഡിംഗ്,ഓൺലൈൻ ക്ലാസുകൾ, മത-സാംസ്കാരിക പരിപാടികളുടെ ചിത്രീകരണം എന്നീ സൗകര്യങ്ങൾ സ്റ്റുഡിയോയിൽ ഒരുക്കിയിട്ടുണ്ട്.
