വിവരാവകാശ അപ്പീൽ ഇനി ഓൺലൈനായി സമർപ്പിക്കാം


തിരുവനന്തപുരം :- വിവരാവകാശ അപ്പീൽ സമർപ്പിക്കാൻ സർക്കാർ ഓൺലൈൻ സൗകര്യം ഏർപ്പെടുത്തുന്നു. വിവരാവകാശ അപേക്ഷയ്ക്ക് ഓൺലൈൻ സൗകര്യം ഒരുക്കുന്നത് പരമാവധി നീട്ടിക്കൊണ്ടു പോയ സർക്കാർ ഒടുവിൽ സുപ്രീംകോടതി വിധി വന്നതോടെയാണ് അതിനു തയാറായത്. അതുപോലെ സുപ്രീംകോടതി ഇടപെടൽ കാരണമാണ് ഇപ്പോൾ അപ്പീൽ സൗകര്യവും വരുന്നത്. പ്രവാസി ലീഗൽ സെൽ എന്ന സംഘടനയുടെ അപ്പീലിൻമേലായിരുന്നു സുപ്രീംകോടതി വിധി. 

ഇപ്പോൾ ഓൺലൈനായി വിവരാവകാശം സമർപ്പിച്ചാൽ വിവരം ലഭിച്ചില്ലെങ്കിൽ തപാൽ മുഖേനയോ നേരിട്ടോ ആണ് അപ്പീൽ നൽകേണ്ടത്. പുതിയ മാറ്റത്തോടെ അപ്പീലും ഓൺലൈനായിത്തന്നെ ഫയൽ ചെയ്യാം. ഇതിനായി എല്ലാ വകുപ്പുകളും പോർട്ടലിൽ സൗകര്യം ഒരുക്കണമെന്നു നിർദേശിച്ച് സർക്കാർ സർക്കുലർ പുറപ്പെടുവിച്ചു. ഇതിനായുള്ള ട്യൂട്ടോറിയലും കൈമാറിയിട്ടുണ്ട്.

Previous Post Next Post