കാട്ടിലെപ്പള്ളി മൂന്നുപെറ്റുമ്മ മഖാം ഉറൂസിന് തുടക്കമായി


പാപ്പിനിശ്ശേരി :- പാപ്പിനിശ്ശേരി കാട്ടിലെപ്പള്ളിയിലെ മൂന്നുപെറ്റുമ്മ മഖാം ഉറൂസിന് തുടക്കമായി. കാട്ടിലെപ്പള്ളി അങ്കണത്തിൽ പാണക്കാട് സാബിഖലി ശിഹാബ് തങ്ങൾ ഉറൂസ് ഉദ്ഘാടനം ചെയ്തു. മഹല്ല് രക്ഷാധികാരി എ.കെ അബ്ദുൾ ബാഖി അധ്യക്ഷത വഹിച്ചു. മജ്ലിസുനൂറിന് മഹല്ല് ഖതീബ് ഹൈദ്രോസ് ബാഖവി നേതൃത്വം നൽകി. കെ.മുഹമ്മദ് ശരീഫ് ബാഖവി, കെ.പി അബ്ദുൾ റഷീദ്, വി.പി ഷഹീർ, കെ.പി അബ്ദുൾ മജീദ്, ഒ.കെ മൊയ്ദീൻ, സി.എച്ച്. അബ്ദുൾ സലാം, സി.പി. റഷീദ്, അബ്ദുൾ ഖാദർ അസ്‌അദി, അബ്ദുൾ റസാഖ് നിസാമി എന്നിവർ സംസാരിച്ചു. തുടർന്ന് രാത്രി മജ്ലിസുന്നൂർ നടന്നു. ഹൈദ്രോസ് ബാഖവി നേതൃത്വം നൽകി.

ഇന്ന് ശനിയാഴ്ച രാത്രി ദഫ് പ്രദർശനവും പാപ്പിനിശ്ശേരി  ജാമിഅഃഅസ് അദിയ്യ ഇസ്‌ലാമിയ്യ റൗളത്തുൽ ജന്ന ബുർദ വിങ് പാപ്പിനിശ്ശേരി വെസ്റ്റ് അവതരിപ്പിക്കുന്ന ബുർദ മജ്‌ലിസ് നടക്കും. ഞായറാഴ്ച രാത്രി 8 മണിക്ക്  മൻസൂർ പുത്തലത്താണി അവതരിപ്പിക്കുന്ന ഇഷ്ക്കെ മജിസ്. തിങ്കളാഴ്ച രാത്രി സമാപന പരിപാടി നടക്കും. സയ്യിദ് അസ്ല‌ം തങ്ങൾ അൽ മഷ്ഹൂറിന്റെ അധ്യക്ഷതയിൽ സമസ്ത കേരള കേന്ദ്ര മുശാവറ മെമ്പർ കെ.മുഹമ്മദ് ശരീഫ് ബാഖവി ഉദ്ഘടനം ചെയ്യും.


തുടർന്ന് നടക്കുന്ന ദിക്ർ ദുആ മജ്ലിസിന്ന് അബ്ദുൾ ഫത്താ ഹ് ദാരിമി നേതൃത്വം നൽകും. ഞാ യറാഴ്ച ഉറൂസിന്റെ പ്രധാന ഭാഗ മായ ശർക്കരചോറ് വിതരണവും തിങ്കളാഴ്ച രാത്രി അന്നദാനവും ഉണ്ടായിരിക്കും.

Previous Post Next Post