അത്താഴക്കുന്നിൽ കാൽനടയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയ കാർ ഡ്രൈവർ 4 ആഴ്ചകൾക്ക് ശേഷം പിടിയിൽ


കണ്ണൂർ :- കണ്ണൂർ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള പഴയ കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിഞ്ഞുവീണ് കാർ തകർന്നു. ഇന്നലെ ഉച്ചയ്ക്ക് 12 ന് കാൽടെക്സ് സിഗ്നലിനു സമീപം ഷീ ലോഡ്‌ജിന് മുന്നിലാണ് സംഭവം. കെട്ടിടത്തിന് താഴെ നിർത്തിയിട്ടിരുന്ന, ഡോ.ശ്രീലേഖയുടെ കാറാണ് തകർന്നത്. കാറിലും പരിസരത്തും ആളുകളില്ലാത്തതിനാൽ ആളപായം ഒഴിവായി. 50 വർഷത്തിലേറെ പഴക്കമുള്ളതാണ് കെട്ടിടം. കാലപ്പഴക്കം കാരണം കെട്ടിടം പൊളിച്ച് നീക്കി, കേന്ദ്രസർക്കാരിന്റെ നഗര അടിസ്ഥാന സൗകര്യ വികസന നിധി ഉപയോഗിച്ച് പുതിയ വ്യാപാര സമുച്ചയം പണിയാൻ കോർപറേഷൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നോട്ടിസ് നൽകിയതിനാൽ കടമുറികൾ വാടകയ്ക്ക് എടുത്തിരുന്നവർ ഒഴിഞ്ഞു പോയി. രണ്ട് വ്യാപാരി കൾ കടയൊഴിപ്പിക്കുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയതിനാലാണു കെട്ടിടം പൊളിക്കാത്തത്. 

നേര ത്തെ എസ്ബിഐ പ്രവർത്തിച്ചി രുന്നത് ഈ കെട്ടിടത്തിലായിരുന്നു. 3 നില കെട്ടിടത്തിന്റെ താഴത്തെ നിലയൊഴികെ മറ്റ് നിലകളെല്ലാം ഏതുനേരവും പൊളി ഞ്ഞു വീഴാമെന്ന അവസ്‌ഥയിലാണ്. കോൺക്രീറ്റ് പാളികൾ ഇളകി വീഴുന്നത് പതിവാണ്. കമ്പികളെല്ലാം തുരുമ്പെടുത്തു. കതകുകളും ജനാലകളും ദ്രവിച്ചു. അപകട ഭീഷണിയിലുള്ളതാണെങ്കിലും മുന്നറിയിപ്പ് ബോർ ഡോ സുരക്ഷാ സംവിധാനമോ കോർപറേഷൻ ഒരുക്കിയിട്ടില്ല. ഇതരസംസ്‌ഥാന തൊഴിലാളികൾ തമ്പടിക്കുന്ന ഇടം കൂടിയാണ് ഇവിടം.

Previous Post Next Post