കൂടാളി :- പൂവ്വത്തൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ ദേവീസന്നിധിയിൽ ബുധനാഴ്ച പൂവ്വത്തൂരമ്മയ്ക്ക് മകരപ്പൊങ്കാല. രണ്ടായിരത്തോളം പേർക്ക് പൊങ്കാലയിടാൻ വേണ്ട അടുപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. മാതൃസമിതി പ്രവർത്തകർ പൊങ്കാല കിറ്റും സജ്ജമാക്കി. ക്ഷേത്രത്തിലെ പതിനേഴാമത്തെ പൊങ്കാലയാണിത്. പൊങ്കാലയ്ക്ക് ആവശ്യമായ ഇഷ്ടിക, കലം, അരി, വെല്ലം, നെയ്യ് തുടങ്ങിയവ ക്ഷേത്ര മാതൃസമിതിഒരുക്കിയിട്ടുണ്ട്. ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും.
രാവിലെ പൊങ്കാല കിറ്റ് വിതരണം ചെയ്തു. തുടർന്ന് പൊങ്കാല സമർപ്പണത്തിന്റെ മാർഗദർശനം, പണ്ടാര അടുപ്പിലേക്ക് അഗ്നി പകരൽ എന്നിവയും നടന്നു. ഭദ്രദീപം കൊളുത്തലും പൊങ്കാല അടുപ്പിലേക്ക് അഗ്നിപകരലും ക്ഷേത്രം മേൽ ശാന്തി കൃഷ്ണ ഭട്ട് നിർവഹിക്കും. 11-ന് ഉച്ചപൂജയോടെ പൊങ്കാല സമർപ്പണം നടക്കും. 12.30 ന് പ്രസാദഊട്ട്. കുംഭം ക്ഷേത്രകവാടം മുതൽ പൂവ്വത്തൂർ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെത്തുന്ന വാഹനങ്ങൾ പ്രധാന ക്ഷേത്ര കവാടം കഴിഞ്ഞ് കിഴക്കും പടിഞ്ഞാറുമായി റോഡരികിൽ പാർക്ക് ചെയ്യണം. മെഡിക്കൽ കോളേജ്, പോലീസ്, ഫയർ സർവീസ്, വൊളൻ്റിയർമാർ തുടങ്ങിയവരുടെ സേവനം ഒരുക്കിയിട്ടുണ്ട്.
