ജനപ്രതിനിധികൾക്ക് സ്വീകരണവും വായനാമത്സര വിജയികൾക്കുള്ള അനുമോദവും സംഘടിപ്പിച്ചു


ചുഴലി :- വിജ്ഞാന പോഷിണി വായനശാല & ഗ്രന്ഥാലയവും ചുഴലി വൈബിസിയും ചേർന്ന് തദ്ദേശ തെരഞ്ഞെടുപ്പിൽ ജനപ്രതിനിധികളായവർക്ക് സ്വീകരണവും താലൂക്ക്തല വായനാമത്സരത്തിൽ വിജയിച്ചവർക്ക് അനുമോദനവും സംഘടിപ്പിച്ചു. വായനശാല ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മുൻ എം.എൽ.എ ജെയിംസ് മാത്യു ഉദ്ഘാടനം ചെയ്തു. വായന മത്സരത്തിൽ വിജയിച്ചവർക്ക് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഇ.കെ അജിത് കുമാർ ഉപഹാരങ്ങൾ സമ്മാനിച്ചു. 

വായനശാല സെക്രട്ടറി പി.ജയരാജൻ ആമുഖഭാഷണം നടത്തി. പ്രസിഡൻ്റ് ടി.വി.ഒ സുനിൽ കുമാർ അധ്യക്ഷത വഹിച്ചു.  ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബി.പി വിപിന, വൈസ് പ്രസിഡൻ്റ് കെ.കെ രവി, ബ്ലോക്ക് ഡിവിഷൻ മെംബർ എ.വി ഭവാനി ഗ്രാമപഞ്ചായത്ത് മെംബർമായ എൻ.നാരായണൻ, കെ.ശൈലേഷ് ബാബു, ടി.ബിജു, കെ.കെ ബാലകൃഷ്ണൻ, എം.വേലായുധൻ, വൈബിസി സെക്രട്ടറി എം.കെ ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.   




Previous Post Next Post