കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ എ.എൽ.പി സ്കൂൾ ശതോത്തര രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. വാർഡ് മെമ്പർ കെ.അച്യുതൻ്റെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ECHO-സ്കൂൾ ലൈവ് സ്റ്റുഡിയോ ജില്ലാ പഞ്ചായത്ത് മെമ്പർ റെജി പിപി ഉദ്ഘാടനം ചെയ്തു. ആഘോഷങ്ങളുടെ പ്രചരണാർത്ഥം നടത്തുന്ന ഫ്ലാഷ് മോബിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എമിമ രാജേഷ് നിർവ്വഹിച്ചു. ഉദ്ഘാടന വേളയിൽ 125 മെഴുകുതിരികൾ പ്രോജ്വലിപ്പിച്ചു. സബ്ജില്ലാ കായിക, ശാസ്ത്ര, കലാമേളകളിലെ,ജേതാക്കൾക്കുള്ള സമ്മാനങ്ങൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രവീന്ദ്രൻ കെ.കെ വിതരണം ചെയ്തു.
വാർഡ് മെമ്പർമാരായ പി.വി കോമള, സി.കെ പ്രദീപൻ,ജയപ്രകാശൻ വി.സി, തളിപ്പറമ്പ് സൗത്ത് ബി.പി സി നാരായണൻ എം.വി, പി.വി ലക്ഷ്മണൻമാസ്റ്റർ,രാമകൃഷ്ണൻ ആർ.വി, പി.ടി.എ പ്രസിഡന്റ് രാജേഷ് എം.പി, എം.ജനാർദ്ദനൻ മാസ്റ്റർ, പ്രഭാകരൻ എം.വി, രാമചന്ദ്രൻ എ.കെ, ലിജി എം.കെ, എം.പത്മനാഭൻ മാസ്റ്റർ അമൽ കുറ്റ്യാട്ടൂർ, മുസ്തഫ സി.പി, ഹരീഷ് കുമാർ എ.കെ, സി.രാമകൃഷ്ണൻ മാസ്റ്റർ, രാജൻ കെ.കെ, ശ്രീനിവാസൻ എം.പി, മദർ പി.ടി.എ പ്രസിഡന്റ് സൽമ എം.സി എന്നിവർ സംസാരിച്ചു. പ്രഥമ അധ്യാപകൻ എ.വിനോദ് കുമാർ സ്വാഗതവും സീനിയർ അസിസ്റ്റന്റ് പി.കെ ശ്രീജ നന്ദിയും പറഞ്ഞു.
