മയ്യിൽ :- CPM - കോൺഗ്രസ്സ് കൂട്ടുമുന്നണികൾ ശബരിമലയിൽ നടത്തിയ സ്വർണ്ണകൊള്ളയിൽ പ്രതിഷേധിച്ച് BJP മയ്യിൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മയ്യിൽ ടൗണിൽ അയ്യപ്പ ജ്യോതി തെളിയിച്ചു. ജില്ലാ സെക്രട്ടറി കെ.സജേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ശ്രീഷ് മീനാത്ത് അധ്യക്ഷത വഹിച്ചു.
കോഴിക്കോട് മേഖല വൈസ് പ്രസിഡൻ്റ് രതീഷ് കളത്തിൽ, ജില്ലാ വൈസ് പ്രസിഡൻ്റ് കേണൽ സാവിത്രി അമ്മ കേശവൻ, ജില്ലാ കമ്മിറ്റി അംഗം കെ.കെ നാരായണൻ, SC മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സുമേഷ്.എസ്, മണ്ഡലം ജനറൽ സെക്രട്ടറി ബാബുരാജ് രാമത്ത്, മണ്ഡലം സെക്രട്ടറി വികാസ് ബാബു കെ.എൻ, മയ്യിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് കെ.കെ സോമൻ തുടങ്ങിയവർ സംസാരിച്ചു.
