ശ്രീകണ്ഠപുരം :- ചുഴലി എഫ്എച്ച്സി കെട്ടിടം എൻഎച്ച്എം എൻജിനീയറിങ് സംഘം സന്ദർശിച്ചു. പുതിയ കെട്ടിടം പണി ഉടൻ തുടങ്ങാനാവശ്യമായ കാര്യങ്ങൾ ചെങ്ങളായി പഞ്ചായത്ത് അധികൃതരുമായി ചർച്ച ചെയ്തു. സംസ്ഥാന സർക്കാർ ആർദ്രം പദ്ധതി വഴി 1.44 കോടി എഫ്എച്ച്സി കെട്ടിടം നിർമാണത്തിനും 55 ലക്ഷം സബ് സെന്റർ നിർമാണത്തിനും അനുവദിച്ചിരുന്നു. വി പി മോഹനൻ പ്രസിഡന്റ്റായ കഴിഞ്ഞ ഭരണസമിതി 12 ലക്ഷം ചെലവിട്ട് കെട്ടിടത്തിന്റെ മേൽക്കൂര മാറ്റിയിരുന്നു.
പണി നടക്കുമ്പോൾ ചുഴലി ടൗണിലെ താൽക്കാലിക കെട്ടിടത്തിലേക്ക് മാറ്റിയെങ്കിലും പണി പൂർത്തിയായ ശേഷം പഴയ കെട്ടിടത്തിൽ തന്നെ പ്രവർത്തനം മാറ്റിയിരുന്നു. ഇതേ കോമ്പൗണ്ടിലാണ് സർക്കാർ ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടം പണിയുന്നത്. പുതിയ കെട്ടിടത്തിന്റെ സൈറ്റാണ് എൻഎച്ച്എം എൻജിനീയറി ങ് സംഘം സന്ദർശിച്ചത്. ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് ബി.പി വിപിന, പഞ്ചായത്തംഗം ശൈലേഷ് ബാബു, പി.പ്രകാശൻ, എം.എം പ്രജോഷ്, ഡോ. രമിത്, എൻഎച്ച്എം പ്രതിനിധി ശ്രീഹാസ്, പിആർഒ സൗമ്യ
എന്നിവരും കൂടെ ഉണ്ടായിരുന്നു.


