കണ്ണൂർ - പഴയങ്ങാടി - പയ്യന്നൂർ റൂട്ടിൽ പുത്തൻ സർവീസുമായി KSRTC
കണ്ണൂർ :- കണ്ണൂർ - പഴയങ്ങാടി - പയ്യന്നൂർ റൂട്ടിൽ രാത്രിയിൽ പുതിയ കെഎസ്ആർടിസി ബസ് അനുവദിച്ചതായി എം.വിജിൻ എംഎൽഎ. കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ രാത്രി 12 മണിക്ക് ശേഷം എത്തുന്ന ജനശതാബ്ദി ട്രെയിനിൽ വരുന്ന യാത്രക്കാർക്ക് ഉപകാരപ്രദമാകുന്ന നിലയിലാണ് സർവീസ്. ഏറെ നാളുകളായി ഈ റൂട്ടിൽ ബസ് അനുവദിക്കണമെന്ന ആവശ്യമാണ് യാഥാർഥ്യമാകുന്നത്.
