കണ്ണൂർ :- യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഷജീർ ഇഖ്ബാലിനെ ആക്രമിച്ച സി.പി.എം നടപടിയിൽ കണ്ണൂരിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ച് അറസ്റ്റിലായ യൂത്ത് ലീഗ് പ്രവർത്തകർക്ക് ജാമ്യം അനുവദിച്ചു. പ്രസിഡൻ്റ് കെ.കെ ഷിനാജ്, ട്രഷറർ ഷബീർ എടയന്നൂർ, സെക്രട്ടറി അഷ്ക്കർ കണ്ണാടിപ്പറമ്പ്, ഭാരവാഹികളായ ജാബിർ പാട്ടയം, നിസാം പുല്ലൂപ്പി, നിഹാൽ ഇരിക്കൂർ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
ആരോഗ്യമന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാണിച്ച് പെരിങ്ങോം താലൂക്ക് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ച ഷജീർ ഇഖ്ബാലിനെ സി.പി.എം ക്രൂരമായി ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് കണ്ണുരിൽ ദേശീയപാത ഉപരോധിച്ച ജില്ലാ ഭാരവാഹികളെ പോലീസ് അറസ്റ്റ് ചെയ്ത് ഇന്നലെ രാവിലെ കണ്ണൂർ കോടതിയിൽ ഹാജരാക്കി. തുടർന്ന് ജാമ്യം അനുവദിച്ചു.
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ.അബ്ദുൽ കരീം ചേലേരി, ഭാരവാഹികളായ കെ.പി താഹിർ, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, അഡ്വ.എംപി മുഹമ്മദലി, മണ്ഡലം പ്രസിഡന്റ് ഫാറുഖ് വട്ടപ്പൊയിൽ, ജനറൽ സെക്രട്ടറി മുസിഹ് മഠത്തിൽ, ട്രഷറർ പി.സി അഹമദ് കുട്ടി, സംസ്ഥാന സമിതി അംഗം സി സമീർ, യൂത്ത് ലീഗ് ഭാരവാഹികളായ സി.എം ഇസുദ്ദീൻ, അസ്ലം പാറേത്ത് തുടങ്ങിയ നേതാക്കൾ സ്റ്റേഷനിലും കോടതിയിലുമെത്തിയിരുന്നു.
