കണ്ണൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നും രണ്ട് കിലോ കഞ്ചാവ് പിടികൂടി


കണ്ണൂർ :- കണ്ണൂർ സൗത്ത് റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്നും രണ്ട് കിലോ കഞ്ചാവ് പിടികൂടി. കണ്ണൂർ എക്‌സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.ഷാജിയും കണ്ണൂർ ഐ.ബിയും ആർപിഎഫുമായി നടത്തിയ സംയുക്ത പരിശോധനയിൽ കണ്ണൂർ താഴെ ചൊവ്വ സൗത്ത് റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ് ഫോം രണ്ടിന് സമീപത്താണ് 2 കിലോഗ്രാം കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. 

റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ കെ.അനുശ്രീ, ഗ്രേഡ് അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർമാരായ ഷജിത്ത്.കെ, വിനോദ് കുമാർ.സി, സിവിൽ എക്സൈസ് ഓഫീസർ ശരത് പി.ടി, അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ഡ്രൈവർ ഇസ്മായിൽ.കെ, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് സബ്ഇൻസ്പെക്ടർ കെ.എം സുനിൽ കുമാർ, ആർ.പി.എഫ് കോൺസ്റ്റബിൾ രഘുനാഥ് കെ.കെ തുടങ്ങിയവ സംഘത്തിലുണ്ടായിരുന്നു.




Previous Post Next Post