പാമ്പുരുത്തി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രം പൂര മഹോത്സവം മാർച്ച് 25 മുതൽ

 


പാമ്പുരുത്തി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവം മാർച്ച് 25 മുതൽ 31 വരെ നടത്തുന്നതാണ് .മാർച്ച്  25 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2. 48 മുതൽ 3. 08 വരെ ഉള്ള ശുഭമുഹൂർത്തത്തിൽ  പൂവിടൽ , 6 മണിക്ക് ദീപാരാധന, 7 മണിക്ക് പൂജാദികർമ്മങ്ങൾ7.30 ന് പൂവിന് വെള്ളം കൊടുക്കൽ.

മാർച്ച്  26 ന്  6 മണിക്ക് പൂവിടൽ, ദീപാരാധന 7 മണിക്ക് പൂജാദികർമ്മങ്ങൾ.7.30 ന് പൂവിന് വെള്ളം കൊടുക്കൽ.മാർച്ച്  27 ന്  6 മണിക്ക് പൂവിടൽ, ദീപാരാധന 7 മണിക്ക് പൂജാദികർമ്മങ്ങൾ.7.30 ന് പൂവിന് വെള്ളം കൊടുക്കൽ.

മാർച്ച്  28 ന് 5 മണിക്ക് പണ്ടാരപുരയിൽ നിന്നും തിടമ്പും തിരുവായുധവും എഴുന്നള്ളിക്കൽ  6 മണിക്ക് പൂവിടൽ, ദീപാരാധന 7 മണിക്ക് പൂജാദികർമ്മങ്ങൾ.7.30 ന് പൂവിന് വെള്ളം കൊടുക്കൽ.മാർച്ച്  29 ന്  6 മണിക്ക് പൂവിടൽ, ദീപാരാധന 7 മണിക്ക് പൂജാദികർമ്മങ്ങൾ

മാർച്ച് 30 (ആറാം വിളക്ക് )ചെവ്വവിളക്ക് അടിയന്തിരംമാർച്ച് 31 ന് ഉച്ചയ്ക്ക് 12 മണിക്ക് പൂരം കടവിൽ നിന്നും പൂരംകുളിയും പൂജാദി കർമ്മങ്ങളുംതുടർന്ന് 4 കാരണവന്മാർ ദേവി ദേവന്മാരെ ശിരസ്സിലേന്തി ക്ഷേത്ര സന്നിധിയിലേക്ക് പുറപ്പാട്.തുടർന്ന് ക്ഷേത്ര സന്നിധിയിൽ വെച്ച് പുവിടലും പുതിയ ഭഗവതിയുടെ പാദം കുളിപ്പിക്കലും കാമദേവനെ അയപ്പിക്കലും

തുടർന്ന് പൂര മഹോത്സവ സമാപനം

Previous Post Next Post