നവീകരിച്ച ചിറക്കല്‍ കല്ലടത്തോട് നരിക്കുണ്ട് വയല്‍റോഡ് ഉദ്ഘാടനം ചെയ്തു

 


ചിറക്കൽ:-നവീകരിച്ച ചിറക്കല്‍ കല്ലടത്തോട് നരിക്കുണ്ട് വയല്‍റോഡ് കെ.വി സുമേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചിറക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ മോളി അധ്യക്ഷയായി.50 ലക്ഷം രൂപ ചെലവഴിച്ച് അലവില്‍ അഴീക്കോട് റോഡിലെ കല്ലടത്തോട് മുതല്‍ നരിക്കുണ്ട് വരെ 727 മീറ്റര്‍ നീളമുള്ള റോഡാണ് പുതുക്കിപ്പണിതത്. ഇതില്‍ ജിഎസ്ബി, ഡബ്ല്യുഎംഎം എന്നിവ ഉപയോഗിച്ച് റോഡ് ഉയര്‍ത്തി ടാറിംഗ് നടത്തിയാണ് ഗതാഗത യോഗ്യമാക്കിയത്. ആദ്യ 500 മീറ്റര്‍ നാലര മീറ്റര്‍ വീതിയിലും ശേഷിക്കുന്ന 227 മീറ്റര്‍ ഭാഗം മൂന്ന് മീറ്റര്‍ വീതിയിലും ടാര്‍ ചെയ്ത് നവീകരിച്ചു.

കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പ്രശാന്തന്‍, ചിറക്കല്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ മോഹനന്‍, പി നിധീഷ്, വാര്‍ഡ് മെമ്പര്‍മാരായ കെ.പി സാജിത, കെ മനോജ്, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ എൻ.വി.രജിത, ഓവര്‍സിയര്‍ എം സുസ്മിത, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി അനില്‍കുമാര്‍, എടക്കാടന്‍ രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.



Previous Post Next Post