പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് മുസ്ലിം ലീഗ് ശാഖ കമ്മിറ്റിയുടെ നവീകരിച്ച ഓഫീസ് ഉദ്ഘാടനവും ഇഫ്ത്താർ വിരുന്നും സൗദി നാഷണൽ കമ്മിറ്റി സുരക്ഷ പദ്ധതി വിതരണവും സംഘടിപ്പിച്ചു. നവീകരിച്ച ഓഫീസ് ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ല പ്രസിഡണ്ട് അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി കോടിപ്പോയിൽ മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. വി പി അഹമദ് അദ്ധ്യക്ഷത വഹിച്ചു.
അടുത്തിടെ മരണപ്പെട്ടവർക്കുള്ള സൗദി നാഷണൽ കമ്മിറ്റിയുടെ സുരക്ഷ പദ്ധതി വിതരണം നടത്തി. വി.കെ മുഹമ്മദ് പദ്ധതി വിശദീകരണം നടത്തി. മുസ്ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം ട്രഷറർ ഹസൈനാർ മാസ്റ്റർ, അബ്ദുൽ അസീസ്, പി.ടി.പി ആറ്റക്കോയ തങ്ങൾ, ജുബൈർ കോർളായി, മൻസൂർ പാമ്പുരുത്തി, ജാബിർ പാട്ടയം, വി.പി അബ്ദുൽ റശീദ്, സി.എം മുസ്തഫ ഹാജി, അശ്രഫ് സഖാഫി, മൂസ പള്ളിപ്പറമ്പ്, ഗഫൂർ ടി.വി, മഹമൂദ് കെ.പി എന്നിവർ സംസാരിച്ചു. പി.പി അബ്ദു സ്വാഗതം പറഞ്ഞു. ഹുസൈൻ കുപ്പം, ജംഷീർ തളിപ്പറമ്പ്, ഫുആദ് ചേലേരി എന്നിവർ പങ്കെടുത്തു.

