ദേശീയപാതകളിലൂടെ സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ക്ക് ഇനി ചെലവേറും ; ഫാസ്ടാഗ് വാര്‍ഷിക പാസ് നിരക്കുകള്‍ പരിഷ്കരിച്ചു


ദേശീയപാതകളിലൂടെ സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ക്ക് ഇനി ചെലവേറും. ഫാസ്ടാഗ് വാര്‍ഷിക പാസ് നിരക്കുകള്‍ ദേശീയ പാത അതോറിറ്റി പരിഷ്‌കരിച്ചു. 2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള പുതിയ നിരക്ക് പ്രകാരം പാസ് തുക 3,000 രൂപയില്‍ നിന്നും 3,075 രൂപയായി ഉയരും. പുതുക്കിയ നിരക്കുകള്‍ 2026 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. 

ദേശീയപാത ഫീസ് ചട്ടങ്ങള്‍ മുന്‍നിര്‍ത്തിയാണ് നിരക്ക് വര്‍ധന നടപ്പിലാക്കുന്നതെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ഏകദേശം 1,150 ടോള്‍ പ്ലാസകളില്‍ ഈ പാസ് ഉപയോഗിച്ച് കടന്നുപോകാം. ഓരോ തവണയും ടോള്‍ നല്‍കുന്നതിനായി റീചാര്‍ജ് ചെയ്യേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാം എന്നതും യാത്ര സുഗമമാക്കാം എന്നതുമാണ് ഇതിന്റെ പ്രത്യേകത. 

എങ്ങനെ പാസ് എടുക്കാം ?

നിലവിലുള്ള ഫാസ്ടാഗുമായി ബന്ധിപ്പിച്ചാണ് വാര്‍ഷിക പാസ് എടുക്കേണ്ടത്. ഇതിനായി താഴെ പറയുന്ന വഴികള്‍ സ്വീകരിക്കാം. രാജ്മാര്‍ഗ് യാത്ര ആപ്പ് വഴിയോ എന്‍എച്ച്എഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ അപേക്ഷിക്കാം. വാഹന നമ്പറും ഫാസ്ടാഗ് ഐഡിയും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. യുപിഐ, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ നെറ്റ് ബാങ്കിംഗ് വഴി 3,075 രൂപ അടയ്ക്കുക. പണമടച്ച് ഏകദേശം രണ്ട് മണിക്കൂറിനുള്ളില്‍ പാസ് നിലവില്‍ വരും. ഇത് സംബന്ധിച്ച കണ്‍ഫര്‍മേഷനും ഉപഭോക്താവിന് ലഭിക്കും.

Previous Post Next Post