മട്ടന്നൂരിൽ സ്വകാര്യ ബസ് സ്‌കൂട്ടറിൽ ഇടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം


മട്ടന്നൂർ :- മട്ടന്നൂരിൽ സ്വകാര്യ ബസ് സ്‌കൂട്ടറിൽ ഇടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം. മട്ടന്നൂർ ശങ്കര വിദ്യാപീഠം സ്കൂ‌ൾ അധ്യാപികയായ മുണ്ടോറപ്പൊയിൽ സ്വദേശിനി റീഷ (36) യാണ് മരിച്ചത്. 

ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്. സ്‌കൂട്ടർ ഓടിച്ചിരുന്ന ഭർത്താവ് സുധീഷ് കുമാറിനെ സാരമായ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Previous Post Next Post