വീടിൻ്റെ ടെറസിൽ നിന്നും വീണ് പരിക്കേറ്റ യുവതി മരിച്ചു


കൂത്തുപറമ്പ് : വീടിൻ്റെ ടെറസിൻ്റെ മുകളിൽ നിന്നും താഴേക്ക് വീണ് ഗുരുതരമായി പരുക്കേറ്റ കോളേജ് ജീവനക്കാരിയായ യുവതി മരണപ്പെട്ടു. കൂത്തുപറമ്പ് സീക്ക് കോളജ് ജീവനക്കാരി പാറാലിലെ സജിമ കാരായി (42)യാണ് മരിച്ചത്. ഇന്നലെ രാത്രി വീടിന്റെ ടെറസിൽ കയറിയപ്പോൾ താഴെ വീഴുകയായിരുന്നു. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഗംഗാധരൻ്റെയും ശകുന്തളയുടെയും മകളാണ്.

ഭർത്താവ് :  എം.കെ.പവിത്രൻ (സിപിഎം പാറാൽ ബ്രാഞ്ച് സെക്രട്ടറി) 

മക്കൾ : സജിത്രൻ (വിദ്യാർഥി, വിമൽ ജ്യോതി എൻജിനിയറിങ് കോളജ്, ചെമ്പേരി), ശ്രീയുക്ത (വിദ്യാർഥി റാണിജയ് സ്കൂൾ, നിർമലഗിരി). 

സഹോദരങ്ങൾ : സജീഷ്, സജിന

സംസ്കാരം ഇന്ന് മാർച്ച് 11 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് വലിയ വെളിച്ചം ശാന്തിവനത്തിൽ നടക്കും.



Previous Post Next Post