കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് തല ശുചിത്വ കമ്മിറ്റി രൂപീകരിച്ചു. സാംസ്കാരിക നിലയത്തിൽ വച്ച് നടന്ന യോഗം പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സുശീല എം.വി അധ്യക്ഷത വഹിച്ചു.
ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.പി പങ്കജാഷൻ, HI പ്രകാശ്, ഹരിത കേരള മിഷൻ RP വി.സഹദേവൻ എന്നിവർ സംസാരിച്ചു. 22 ഞായറാഴ്ച മുഴുവൻ വീടുകളിലും ഡ്രൈ ഡേ ആചരിക്കാൻ തീരുമാനിച്ചു. സെക്രട്ടറി പി.എം ബിന്ദു സ്വാഗതം പറഞ്ഞു.

