കുറ്റ്യാട്ടൂർ :- മുസ്ലീം യൂത്ത് ലീഗ് കുറ്റ്യാട്ടൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും അബുദാബി KMCC കുറ്റ്യാട്ടൂർ പഞ്ചായത്ത് കമ്മിറ്റി വിധവാ പെൻഷൻ വിതരണവും സംഘടിപ്പിച്ചു. മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് മുനീബ് പാറാലിന്റെ അധ്യക്ഷതയിൽ മുസ്ലീം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് പി.കെ ഷംസുദ്ധീൻ വേശാല ഉദ്ഘാടനം ചെയ്തു.
മുസ്ലീം ലീഗ് കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ ഖാദർ മൗലവി വിധവാ പെൻഷൻ വിതരണോദ്ഘാടനം നിർവഹിച്ചു. മുസ്ലീം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പി.കെ ഷംസുദ്ധീൻ വേശാല, തളിപ്പറമ്പ് നിയോജക മണ്ഡലം സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുനീബ് പാറാൽ, ദേശീയതല ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ ഐഷ ഷാനിദ് എന്നിവരെ പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി അനുമോദിച്ചു.
താലിപ്പറമ്പ് നിയോജക മണ്ഡലം മുസ്ലീം യൂത്ത് ലീഗ് പ്രസിഡന്റ് ഉസ്മാൻ കൊമ്മച്ചി, ജനറൽ സെക്രട്ടറി അഷ്‌റഫ് പുളിക്കൂൽ, പാവന്നൂർ ശാഖ മുസ്ലീം ലീഗ് പ്രസിഡന്റ് അഹ്മദ്കുട്ടി സി.പി, ജനറൽ സെക്രട്ടറി താജുദ്ധീൻ മാസ്റ്റർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ജലീൽ ചെറുവത്തല, ജബ്ബാർ ചെറുവത്തല, ഫൈസൽ ദാരിമി വേശാല, മുനീർ വേശാല, അമീൻ ഹുദവി എടവച്ചാൽ, അഷ്‌കർ വേശാല, ജംഷീർ പാവന്നൂർ, മിദ്‌ലാജ് പാവന്നൂർ, മുഹ്സിൻ വേശാല തുടങ്ങിയവർ സംബന്ധിച്ചു. മുസ്ലീം യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി അർഷാദ് പാവന്നൂർ സ്വാഗതവും ട്രഷറർ അൻസാർ പാവന്നൂർ നന്ദിയും പറഞ്ഞു.
♾️
