തളിപ്പറമ്പ്:- പട്ടുവത്ത് വീണ്ടും വയോധികയ്ക്ക് പാമ്പ് കടിയേറ്റു. കാവുങ്കൽ കുന്നരു റോഡിലെ നമ്പ്രോത്ത് വീട്ടില്‍ നാരായണിയെ (77) ആണ് പാമ്പ് കടിച്ചത്.ഇന്ന് വൈകീട്ട് നാലോടെ വീടിൻ്റെ പരിസരം വൃത്തിയാക്കുന്നതിനിടെ നാരായണിയുടെ കയ്യിലാണ് അണലി വർഗത്തിൽപ്പെട്ട പാമ്പിൻ്റെ കടിയേറ്റത്.
ഇവരെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.പട്ടുവം മുതുകുടയിലെ നബീസ (65) പാമ്പുകടിയേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണപ്പെട്ടിരുന്നു.
.jpg)