കമ്പിൽ :- 31 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന കമ്പിൽ ചെറുക്കുന്ന് അംഗൻവാടി വർക്കർ എം.വിജയയ്ക്ക് സംഘമിത്ര വായനശാലയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
എടക്കാട് അഡീഷണൽ CDPO നിഷ ഉപഹാരം കൈമാറി. ലൈബ്രറി കൗൺസിൽ താലൂക്ക് സമിതി അംഗം എ.കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ICDS സൂപ്രവൈസർ ശ്രീദേവി, എം.പി രാജീവൻ, പി.സന്തോഷ്, കെ.നാരായണൻ എന്നിവർ സംസാരിച്ചു. എം.വിജയ മറുപടി പ്രസംഗം നടത്തി.



