കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പിൽ ഇരുചക്രവാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. കണ്ണാടിപ്പറമ്പ് ഹൈസ്കൂളിന് സമീപം ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്ന് തെറിച്ചുവീണ യാത്രികരിൽ ഒരാൾ മരിച്ചതായാണ് പ്രാഥമിക വിവരം. അപകടത്തിൽപ്പെട്ടവരെക്കുറിച്ചോ മരണപ്പെട്ടയാളെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. അപകടത്തെ തുടർന്ന് മയ്യിൽ പോലീസ് സ്ഥലത്തെത്തി.
