കണ്ണൂരിൽ നിന്ന് ദോഹ, ബഹ്റൈൻ സർവീസുകൾ പുനരാരംഭിക്കുന്നു


മട്ടന്നൂർ :- കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ദോഹ, ബഹ്റൈൻ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുന്നു. ഇൻഡിഗോയുടെ കണ്ണൂർ-ദോഹ സർവീസ് മേയ് ഒന്നിന് തുടങ്ങും. ഞായർ, ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസുകൾ.

പ്രാദേശിക സമയം രാവിലെ 8.15-ന് ദോഹയിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.50 ന് കണ്ണൂരിലെത്തും. വൈകുന്നേരം 4.10 ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 5.55 ന് ദോഹയിലെത്തും. എയർ ഇന്ത്യ എക്സ്‌പ്രസ് ബഹ്റൈനിലേക്കുള്ള സർവീസ് 7 മുതൽ തുടങ്ങും. വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ്. രാത്രി 8.45 ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 10.35 ന് ബഹ്റൈനിലെത്തും. തിരികെ 11.35 ന് പുറപ്പെട്ട് രാവിലെ 6.40 ന് കണ്ണൂരിലെത്തും.

Previous Post Next Post