ചുഴലി :- ചെങ്ങളായി ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന വയോജന വിനോദ വിശ്രമകേന്ദ്രത്തിന്റെ വാർഷികാഘോഷ പരിപാടി സംഘടിപ്പിച്ചു. വാർഡ് മെമ്പർ ശൈലേഷ് ബാബുവിന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിപിന ബി.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ICDS സൂപ്പർവൈസർ രമ്യ.പി, കെ.എം ശോഭന ടീച്ചർ, കെ.കെ ബാലകൃഷ്ണൻ മാസ്റ്റർ, ദീപ, അനുശ്രീ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ഗോപാലൻ മാസ്റ്റർ സ്വാഗതവും കെയർ ടേക്കർ ലീന നന്ദിയും പറഞ്ഞു.


