പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു


കൊല്ലം :- പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിഞ്ഞ വയോധികൻ മരിച്ചു. കൊല്ലം മൺറോതുരുത്ത് സ്വദേശി രാജേന്ദ്രൻ (64) ആണ് മരിച്ചത്. വെള്ളിയാഴ്‌ച രാത്രിയാണ് അരിനല്ലൂരിലെ മകളുടെ വീടിന് മുന്നിൽ വെച്ച് അണലിയുടെ കടിയേറ്റത്. 

കാഴ്ച വൈകല്യമുള്ളയാളാണ് രാജേന്ദ്രൻ. ആദ്യം കൊല്ലത്തെ ആശുപത്രികളിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു തീവ്രപരിചരണത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Previous Post Next Post