കോട്ടയം :- സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിച്ചു. കാലഘട്ടത്തിൻ്റെ ഓർമ്മ പുതുക്കലിനാണ് ഇവിടെ എത്തിയതെന്ന് തിരുവഞ്ചൂർ. പുതിയ കാഴ്‌ചപ്പാടോ യാണ് കാര്യങ്ങളെ സമീപിക്കുന്നത്. ഭരണഘടനപരമായ കാര്യങ്ങൾ ഉത്തരവാദിത്തത്തോടെ നിർവഹിക്കും 71 പുതുമുഖ എംഎൽഎമാരെ സഭകാര്യങ്ങളിൽ പ്രാപ്‌തരാക്കുന്നതിന് പരിഗണന നൽകും. കഴിഞ്ഞ ദിവസം സ്പീക്കർ ഉമ്മൻ ചാണ്ടിയുടെ വസതി സന്ദർശിച്ചിരുന്നു.
കേരള നിയമസഭയുടെ 25-ാം സ്പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനെ ആനയിച്ച് സ്പീക്കർ കസേരയിലിരുത്തി. 101 വോട്ടുകളാണ് കോട്ടയം എംഎൽഎയായ തിരുവഞ്ചൂർ രാധാകൃഷ്‌ണന് ലഭിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി എസി മൊയ്തിന് 35 വോട്ടും. ബിജെപിയുടെ സ്ഥാനാർത്ഥി ബി ബി ഗോപകുമാറിന് 3 വോട്ടുകളുമാണ് ലഭിച്ചത്. ചരിത്രത്തിൽ ഇതാദ്യമായാണ് കേരള നിയമസഭയിൽ സ്പീക്കർ തെരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കുന്നത്.
