കൊച്ചി :- അയ്യപ്പങ്കാവിൽ വിവാഹം മുടക്കാൻ ശ്രമിച്ചെന്ന സംശയത്തിൽ വല്യച്ഛനെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച യുവാവ് റിമാൻഡിൽ. കൊച്ചി സ്വദേശി അസിജിത്ത് ആണ് അച്ഛന്റെ ജ്യേഷ്‌ഠനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇഷ്ടപ്രകാരമുള്ള വിവാഹത്തിന് വല്യച്ഛൻ തടസ്സം നിൽക്കുന്നതാണ് കാരണമെന്ന് അസിജിത്ത് പൊലീസിന് മൊഴി നൽകി.
ട്രാവൽ ഏജൻസി നടത്തുന്ന അസിജിത്തിനെ കൊച്ചി നോർത്ത് പൊലീസ് റിമാൻഡ് ചെയ്‌തു. തലച്ചോറിനും നട്ടെല്ലിനും ഗുരുതര പരിക്കേറ്റ വല്യച്ഛൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിലാണ്. അയ്യപ്പൻങ്കാവ് വെച്ച് സ്കൂട്ടറിൽ പോയ വല്യച്ഛനെ അപായപ്പെടുത്താൻ ഇയാൾ ശ്രമിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു.
