ചട്ടുകപ്പാറ :- CPI(M) വേശാല ലോക്കൽ കമ്മറ്റി ഓഫീസിന് വേണ്ടി നിർമ്മിച്ച സ: കോടിയേരി സ്മാരക മന്ദിരത്തിൻ്റെ ഉദ്ഘാടനം മെയ് അവസാന വാരം നടക്കും. ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു.
CPI(M) ഏരിയ സെക്രട്ടറി എൻ.അനിൽകുമാർ യോഗം ഉദ്ഘാടനം ചെയ്തു. എം.വി സുശീല അദ്ധ്യക്ഷത വഹിച്ചു. കെ.ചന്ദ്രൻ, കെ.ബൈജു, കെ.ഗണേശൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.
151 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തു. വിവിധ സബ് കമ്മറ്റികളും രൂപീകരിച്ചു.
ഭാരവാഹികൾ
ചെയർമാൻ - കെ.നാണു
കൺവീനർ - കെ.പ്രിയേഷ് കുമാർ


