സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ ഇടിയുന്നു


തിരുവനന്തപുരം :- അതിവേഗം കുതിച്ചുകൊണ്ടിരുന്ന സ്വര്‍ണവില താഴേക്കിറങ്ങുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവില ഇടിവിലായിരുന്നു. കഴിഞ്ഞ ദിവസം മാത്രം മൂന്ന് തവണയായി വില കൂടിയെങ്കിലും ഇന്ന് വീണ്ടും വില കുറഞ്ഞിരിക്കുകയാണ്. 280 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 

ഇന്നും നേരിയ ആശ്വാസമേകിക്കൊണ്ട് സ്വര്‍ണവിലയില്‍ അല്‍പ്പം കുറച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപ വീതമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 35 രൂപയും ഇടിഞ്ഞു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,11,720 രൂപയായി. ഗ്രാമിന് 13,965 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്.

Previous Post Next Post