കണ്ണൂർ :- പ്ലസ് വൺ ആദ്യ അലോട്മെന്റിൽ ഉൾപ്പെട്ടവർക്ക് ബുധനാഴ്ച വൈകുന്നേരം 5 മണി വരെ സ്കൂളിൽ ചേരാം. ഒന്നാം ഓപ്ഷൻ തന്നെ ലഭിച്ചവർ സ്ഥിരമായി ചേരണം. അല്ലാത്തവർക്കു ഫീസടയ്ക്കാതെ താത്കാലിക പ്രവേശനമാകാം. അലോട്മെന്റ് ലഭിച്ചവർ നിർബന്ധമായും ചേരണം. ഇല്ലെങ്കിൽ തുടർ അലോട്മെന്റുകളിൽ പരിഗണിക്കില്ല.
ഒന്നിലധികം ജില്ലകളിലേക്ക് അപേക്ഷിച്ചവർക്ക് അലോട്മെൻ്റ് ലഭിച്ചാൽ ഇഷ്ടമുള്ള ജില്ലയിൽ ചേരാം. അതോടെ മറ്റു ജില്ലകളിലെ അലോട്മെന്റ് റദ്ദാകും. ചേരുന്ന ജില്ലയിലെ ആദ്യ ഓപ്ഷനിലാണ് അലോട്മെന്റെങ്കിൽ സ്ഥിരം പ്രവേശനമാണു വേണ്ടത്. അല്ലാത്തവർക്ക് താത്കാലിക പ്രവേശനത്തിന് അവസരം ലഭിക്കും. ചൊവ്വാഴ്ച വൈകുന്നേരം വരെ 1,38,071 പേരാണ് ആദ്യ അലോട്മെൻ്റ് പ്രകാരം സ്കൂളുകളിൽ ചേർന്നത്. അതിൽ 88,597 പേരുടേത് സ്ഥിരം പ്രവേശനമാണ്.
