കണ്ണൂർ :- തോട്ടട കിഴുന്ന ബീച്ചിൽ ജിം ട്രെയിനറെയും സുഹൃത്തിനെയും ആക്രമിച്ച കേസിൽ 5 പേർ അറസ്റ്റിൽ. കിഴുന്ന സ്വദേശികളായ റീഷി, റിവിത്ത്, കൃഷ്‌ണദാസ്, അർജുൻ, തലശ്ശേരി സ്വദേശി ഷഹബാസ് എന്നിവരെയാണ് എടക്കാട് പോലീസ് അറസ്റ്റ് ചെയ്‌തത്.
ജിം ട്രെയിനർ രവീഷിനെയും സുഹൃത്ത് രഹിലിനെയും ജൂൺ 7 ന് രാത്രി 12 മണിയോടെയാണ് സംഘം ആക്രമിച്ചത്. രവീഷിന്റെ തലക്ക് ക്രിക്കറ്റ് ബാറ്റ് കൊണ്ടുള്ള അടിയേറ്റ് ഗുരുതര പരിക്കേറ്റിരുന്നു. എടക്കാട് എസ് ഐ ഖലീലിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ ബാംഗ്ലൂരിൽ നിന്ന് അറസ്റ്റ് ചെയ്‌തത്.
