തിരുവനന്തപുരം :- സംസ്ഥാനത്ത് റേഷൻ സാധനങ്ങൾ സൂക്ഷിക്കുന്ന സപ്ലൈകോ ഗോഡൗണുകളിൽ നിന്നു കരിഞ്ചന്തയിലേക്ക് അരിയും മറ്റും കടത്തി വിൽപന നടത്തുന്നതായി വിജിലൻസ് കണ്ടെത്തൽ. 'ഓപ്പറേഷൻ ഭക്ഷ്യസുരക്ഷ' എന്ന പേരിൽ നടത്തിയ മിന്നൽ പരിശോധനയിലാണു വിവരങ്ങൾ പുറത്തുവന്നത്.
ഭക്ഷ്യഭദ്രതാ നിയമപ്രകാരമുള്ള ഇത്തരം എൻഎഫ്എസ്എ ഗോഡൗണുകളിലെ രേഖകളിലെ സ്റ്റോക്കും യഥാർഥ സ്റ്റോക്കും തമ്മിൽ വ്യത്യാസമുള്ളതായും വ്യക്തമായി. സപ്ലൈകോയ്ക്കു കീഴിലുള്ള തിരഞ്ഞെടുത്ത 14 ഗോഡൗണുകളിലും ഭക്ഷ്യപൊതുവിതരണ വകുപ്പിനു കീഴിലെ 54 റേഷൻ കടകളിലുമാണ് പരിശോധന നടത്തിയത്. ഇതിൻ്റെ വിശദാംശങ്ങൾ വിജിലൻസ് ഇന്ന് പുറത്തുവിടും.
