കൊളച്ചേരി :- KSSPU കൊളച്ചേരി യൂണിറ്റ് ചങ്ങമ്പുഴ അനുസ്മരണം സംഘടിപ്പിച്ചു. എഴുത്തുകാരൻ സി.വി സലാം മുഖ്യപ്രഭാഷണം നടത്തി.
യൂണിയൻ ജില്ലാ കമ്മിറ്റി അംഗം കെ.വി യശോദ ടീച്ചർ, ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് സി.കെ ജനാർദ്ദനൻ നമ്പ്യാർ, എഴുത്തുകാരി ശൈലജ തമ്പാൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് സാംസ്കാരിക വേദി കൺവീനർ പി.ശശിധരൻ മാസ്റ്റർ സ്വാഗതവും യൂണിറ്റ് സെക്രട്ടറി കെ.ഉണ്ണിക്കൃഷ്ണൻ നന്ദിയും പറഞ്ഞു.
