തളിപ്പറമ്പിൽ ഫർണിച്ചർ ഗോഡൗണില്‍ തീപിടുത്തം ലക്ഷങ്ങളുടെ

 


തളിപ്പറമ്പ്:വിദേശഫർണിച്ചർ ഗോഡൗണില്‍ വന്‍ തീപിടുത്തം, ലക്ഷങ്ങളുടെ നാശ നഷ്ടം.കാര്യാമ്പലം ആടിക്കുംപാറയിലെ സെന്‍ട്രാ സെന്റര്‍ സ്ഥാപനത്തിന്റെ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. തിങ്കളാഴ്ച വൈകുന്നേരം നാലുമണിയോടെയാണെ തീപിടുത്തമു ണ്ടായത്. ഗോഡൗണിൽ സൂക്ഷിച്ചവിദേശത്തുനിന്നും ഇറക്കുമതി ചെയ്ത ഇംപോര്‍ട്ടഡ് ഫര്‍ണിച്ചര്‍, വിലപിടിപ്പുള്ള ബാഗ് തുടങ്ങിയവയായിരുന്നു കത്തിയമർന്നത്

വിവരമറിഞ്ഞ്തളിപ്പറമ്പ് ഫയർ സ്റ്റേഷനിൽ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ ടി.കെ.നിതീഷ്, അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.ഹരിനാരായണന്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ രണ്ട് യൂണിറ്റ് സേനാംഗങ്ങളാണ് തീ നിയന്ത്രണവിധേയമാക്കിയത്. ലക്ഷങ്ങളുടെ നാശനഷ്‌ടം കണക്കാക്കുന്നു. ഫയർഫോഴ്സ് സംഘത്തിൽ

സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ഇന്‍ ചാര്‍ജ് പി.വി.ഗിരീഷ്, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ എം.ജി.വിനോദ് കുമാര്‍, വൈശാഖ് പ്രകാശന്‍, പി.വിപിന്‍, കെ.ധനേഷ്, എ.സിനീഷ്, കെ.വി.മഹേഷ്, എം.എസ്.വൈഷ്ണവ്, അക്ഷയ് ബാലകൃഷ്ണന്‍, അക്ഷയ് പ്രകാശന്‍, കെ.കെ.അക്ഷയ്, കെ.വി.ഹരികുമാര്‍, വിഷ്ണു.പി രമേഷ്, വി.അമല്‍, ഹോംഗാര്‍ഡ്മാരായ പുരുഷോത്തമന്‍, കെ.ലക്ഷ്മണന്‍ എന്നിവരും ഉണ്ടായിരുന്നു.

Previous Post Next Post