മയ്യിൽ :- ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പുതുതായി വരുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
കോറളായി അംഗൻവാടിയിൽ നടന്ന പരിപാടി കെ.ഷിജിൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.ശാന്ത ടീച്ചർ, ശ്രീജേഷ് കൊയിലേരിയൻ, കെ.നസീർ, കെ.താജുദ്ദീൻ, കെ.പി ഷമീം എന്നിവർ സംസാരിച്ചു. സി.ഭാസ്കരൻ, കെ.ശശീധരൻ, കെ.ശ്രീലാൽ, സി.രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
