കൊളച്ചേരി :- DYFI കൊളച്ചേരി നോർത്ത് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്കൂളുകളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. നവാഗതരായ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ നൽകി.
കൊളച്ചേരി EPKNS എ.എൽ.പി സ്കൂളിൽ DYFI മയ്യിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷിബിൻ.കെ, പള്ളിപ്പറമ്പ് ഗവൺമെന്റ് എൽ.പി സ്കൂളിൽ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീധരൻ സംഘമിത്ര, നണിയൂർ എ.എൽ.പി സ്കൂളിൽ CPIM കൊളച്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.രാമകൃഷ്ണൻ മാസ്റ്റർ എന്നിവർ ഉദ്ഘാടനം ചെയ്തു.
DYFI മേഖല സെക്രട്ടറി അക്ഷയ് കൊളച്ചേരി, പ്രസിഡന്റ് സ്വിതിൻ കരിങ്കൽക്കുഴി, മേഖല ട്രഷറർ അഖിൽ ഊട്ടുപുറം, ഷിഹാസ് പള്ളിപ്പറമ്പ്, സ്നേഹ, സീന അനീഷ്, ദക്ഷിൺ മനീഷ്, നമിത പ്രദോഷ് പള്ളിപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി സി.സജിത്ത് പാടിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി പി.പി സിജു തുടങ്ങിയവർ നേതൃത്വം നൽകി.
