അംഗൻവാടി പ്രവേശനോത്സവത്തിന്റെ മയ്യിൽ പഞ്ചായത്ത്തല ഉദ്ഘാടനം പെരുവങ്ങൂർ അംഗൻവാടിയിൽ നടന്നു


മയ്യിൽ :- അംഗൻവാടി പ്രവേശനോത്സവത്തിന്റെ മയ്യിൽ പഞ്ചായത്ത്തല ഉദ്ഘാടനം പെരുവങ്ങൂർ അംഗൻവാടിയിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി വിനോദ് കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. ബിജുമോൻ അദ്ധ്യക്ഷത വഹിച്ചു. 

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ യു.ലക്ഷ്മണൻ, ICDS സൂപ്പർവൈസർ ധന്യ.എം തുടങ്ങിയവർ ആശംസയകളപ്പിച്ച് സംസാരിച്ചു. അംഗൻവാടി വർക്കർ സ്വാഗതവും നന്ദിനി.കെ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

Previous Post Next Post