കുറുമാത്തൂരിൽ പുലിയെ കണ്ടെന്ന് നാട്ടുകാർ; ജനപ്രതിനിധികളും വനംവകുപ്പും സ്ഥലം സന്ദർശിച്ചു

 



മയ്യിൽ:-കുറുമാത്തൂർ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ പുലിയെ കണ്ടെന്ന് നാട്ടുകാർ.കരിമ്പത്തെ അകത്തുട്ട് ഭഗവതി ക്ഷേത്രത്തിന് സമീപവും തേർതലക്ക് അടുത്തുമാണ് പുലിയെന്ന് സംശയിക്കുന്ന വന്യജീവിയെ കണ്ടത്. 

രണ്ട് സ്ഥലങ്ങളിലും ഫോറസ്റ്റ് ഉദ്യോഗസ്ഥർ നിരീക്ഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എസ് പി രമേശൻ, വാർഡ് മെമ്പർ നൗഷാദ് പുതുക്കണ്ടം എന്നിവർ സ്ഥലം സന്ദർശിച്ചു

Previous Post Next Post