വായനശാലയ്ക്ക് മെഡിക്കൽ ബെഡ് സംഭാവന നൽകി


മയ്യിൽ :- പ്രമുഖ സാമൂഹ്യ പ്രവർത്തകൻ എം.രാഘവൻ്റെ ഓർമ്മയ്ക്കായി ഭാര്യ കെ.പി തങ്കമണി ടീച്ചറും മക്കളും ചേർന്ന് വള്ളിയോട്ട് ജയകേരള വായനശാല & ഗ്രന്ഥാലയത്തിന് കട്ടിൽ സംഭാവന ചെയ്തു. 

ലൈബ്രറി കൗൺസിൽ താലൂക്ക് വൈസ് പ്രസിഡണ്ട് വിനോദ് തായങ്കര ഏറ്റുവാങ്ങി. ഇ.പി രാജൻ, കെ.പി സജിത്ത്, കെ.പി സനിത്ത് എന്നിവർ സംസാരിച്ചു.

Previous Post Next Post