കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കരിങ്കൽക്കുഴി യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു


കരിങ്കൽക്കുഴി :- കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മയ്യിൽ ഏരിയ കരിങ്കൽക്കുഴി യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു. കൊളച്ചേരിമുക്ക് വിജയ കോംപ്ലക്സിൽ നടന്ന സമ്മേളനം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ടി.വി രതീഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് പി.വി പ്രവീൺ അധ്യക്ഷത വഹിച്ചു.

യൂണിറ്റിലെ മുതിർന്ന അംഗമായ മുൻ ജില്ലാ കമ്മിറ്റി അംഗം കെ.വി ശശിധരൻ പതാക ഉയർത്തി. സമ്മേളനത്തിൽ വച്ച് യൂണിറ്റിലെ മുതിർന്ന അംഗങ്ങളെ ആദരിച്ചു. ഏരിയ പ്രസിഡന്റ് പി.ഉല്ലാസൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.വി ശശിധരൻ, എസ്.രാജേഷ് , യൂണിറ്റ് സെക്രട്ടറി സി.വി സത്യൻ, എം.ഉത്തമൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സി.വി സത്യൻ സെക്രട്ടറി, പി.വി പ്രവീൺ പ്രസിഡണ്ട്, എം.ഉത്തമൻ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.



Previous Post Next Post