ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ


ഗുരുവായൂർ :- ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർ മണിക്കൂറുകൾ ക്യൂ നിൽക്കുന്നത് ഒഴിവാക്കാൻ വെർച്വൽ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ. തീർഥാടകർക്ക് സൗകര്യമൊരുക്കാൻ ഗുരുവായൂർ ദേവസ്വം നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ 3 വർഷത്തിനകം പൂർത്തീകരിക്കും. മാസ്റ്റർ പ്ലാൻ നടപ്പാക്കും. ക്ഷേത്ര വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നത് 9 മാസത്തിനുളളിൽ നവീന സൗകര്യങ്ങൾ ഒരുക്കി ഗുരുവായൂർ, ശബരിമല, കൊട്ടിയൂർ ക്ഷേത്രങ്ങളെ മികച്ച തീർഥാടന കേന്ദ്രങ്ങളാക്കി മാറ്റാൻ സർക്കാർ പദ്ധതിയുണ്ടെന്നും മന്ത്രി പറഞ്ഞു. പൂർത്തീകരിക്കും.

ഗുരുവായൂർ ദേവസ്വം ഭരണസമിതി, ഉദ്യോഗസ്ഥ്‌ഥർ എന്നിവർ പങ്കെടുത്ത അവലോകന യോഗങ്ങൾക്കു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ദേവസ്വത്തിന്റെ ഒരു തുണ്ട് ഭൂമി പോലും അന്യാധീനപ്പെടാതെ സംരക്ഷിക്കും. വേങ്ങാട് ഗോശാലയിൽ വിദഗ്ധ സഹായത്തോടെ പശുക്കളെ സംരക്ഷിക്കും. ആനക്കോട്ടയിലെ കോവിലകം ചരിത്രസ്മാരക മായി സംരക്ഷിച്ച് 75 ആനകൾ ക്ക് കഴിയാനുള്ള സാഹചര്യം സൃഷ്ട‌ിക്കും. ആനകളെ നടയിരുത്തുന്നതിന് അനുകൂലമായ തീരുമാനം കാബിനറ്റിൽ എടുക്കും. ഗുരുവായൂരിലെ നിലവിലെ ആശുപത്രി നവീകരിക്കും. കിഴക്കേനടയിലെ ശുചിമുറി സമുച്ചയത്തിന്റെ അറ്റകുറ്റപ്പണി ഒരു മാസത്തിനകം ചെയ്യും - മന്ത്രി പറഞ്ഞു

Previous Post Next Post