DYFI കൊളച്ചേരി നോർത്ത് മേഖല കമ്മിറ്റി പള്ളിപ്പറമ്പ് ഗവൺമെന്റ് എൽ.പി സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു



പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് ഗവൺമെന്റ് എൽ.പി സ്കൂളിൽ പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് DYFI കൊളച്ചേരി നോർത്ത് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  പഠനോപകരണങ്ങൾ വിതരണം ചെയ്തു.

എടക്കാട് ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ശ്രീധരൻ സംഘമിത്ര ഉദ്ഘാടനം ചെയ്തു. DYFI മേഖല സെക്രട്ടറി അക്ഷയ് കൊളച്ചേരി, മേഖല ട്രഷറർ അഖിൽ ഊട്ടുപുറം, ഷിഹാസ് പള്ളിപ്പറമ്പ്, സ്നേഹ, ദക്ഷിൺ മനീഷ്, പള്ളിപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി സി.സജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി. 

സ്കൂൾ ഹെഡ്മിസ്ട്രസ് കാഞ്ചന, PTA പ്രസിഡന്റ് കെ.പി മഹമൂദ്, കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി ഷമീമ, വാർഡ് മെമ്പർ ടിന്റു സുനിൽ തുടങ്ങിയവർ പങ്കെടുത്തു.

 

Previous Post Next Post