ന്യൂഡൽഹി :- ഭക്ഷണപ്പൊതികളിൽ സ്റ്റേപ്ലർ പിൻ, മറ്റ് ലോഹ വസ്തുക്കൾ തുടങ്ങിയവ ഉപയോഗിക്കുന്നത് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) നിരോധിച്ചു. ഹോട്ടൽ, റസ്റ്ററന്റ്, ബേക്കറി, മിഠായിക്കട തുടങ്ങി എല്ലാത്തരം ഭക്ഷ്യവിതരണ സ്‌ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണ്.പകരം സുരക്ഷിതമായ മറ്റു പാക്കേജിങ് രീതികൾ സ്വീകരിക്കണം.
സ്‌റ്റേപ്ലർ പിൻ ഭക്ഷണത്തിൽ വീണ് അബദ്ധത്തിൽ ഉള്ളിൽ ചെന്നാൽ ഗുരുതര രോഗങ്ങൾക്കുവരെ കാരണമാകുമെന്ന് എഫ്എസ്എസ്എഐ ചൂണ്ടിക്കാട്ടി. ഹോട്ടലുകളിലും ഭക്ഷ്യസംസ്‌കരണ യൂണിറ്റുകളിലും തുരുമ്പിച്ചതും കേടുപാടുള്ളതുമായ കത്തികളും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കുന്നതും വിലക്കി. നിർദേശങ്ങൾ ലംഘിച്ചാൽ 2006 ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമ പ്രകാരം കടുത്ത നിയമനടപടികളും പിഴയുമുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.
