ചേലേരി :- സ്ത്രീകൾക്കുള്ള സൗജന്യ KSRTC യാത്രയ്ക്ക് ചേലേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേലേരിമുക്കിൽ സ്വീകരണം നൽകി. കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പി.കെ രഘുനാഥൻ ഉദ്ഘാടനം ചെയ്തു. സ്വീകരണയോഗത്തിൽ ചേലേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എൻ.വി പ്രേമാനന്ദൻ അധ്യക്ഷത വഹിച്ചു.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർസൻ ടിൻ്റു സുനിൽ, ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് എം.അനന്തൻ മാസ്റ്റർ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേർസൺ സി.എം പ്രസീത ടീച്ചർ, കൊളച്ചേരി ഗ്രാമപഞ്ചായത് മുൻ വൈസ് പ്രസിഡണ്ട് മരായ എം. സജ്മ, ടി.വി മഞ്ജുള, ബ്ലോക്ക് കമ്മറ്റി ട്രഷറർ പി.കെ പ്രഭാകരൻ മാസ്റ്റർ, കെ. വി പ്രഭാകരൻ എന്നിവർ സംസാരിച്ചു. മണ്ഡലം കമ്മറ്റി ഭാരവാഹികളായ കെ.പി അനിൽകുമാർ, പി.വേലായുധൻ, കെ.കലേഷ്, ബൂത്ത് കമ്മിറ്റി പ്രസിഡൻ്റ്മാരായ പി.പി യൂസഫ്, എം.സി സന്തോഷ് കുമാർ, എം.പി പ്രഭാകരൻ, കെ.പി വാമനൻ, കെ.ഭാസ്കരൻ, സാദിക്ക് എടക്കൈ, എം.വിശ്വനാഥൻ, ഷിജ്ന, പത്മം തുടങ്ങിയവർ നേതൃത്വം നൽകി. യാത്രക്കാർക്ക് മധുരം വിതരണവും നടത്തി.
